Sub Lead

ഹിജാബ്: ഹൈക്കോടതി വിധി വരെ സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സർക്കാർ ജൂനിയർ കോളജിലെ ചില വിദ്യാർഥികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹിജാബ്: ഹൈക്കോടതി വിധി വരെ സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി
X

ബംഗളൂരു: ക്ലാസ് റൂമിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതുവരെ ജൂനിയർ കോളജുകളിലെ വിദ്യാർഥികൾ യൂനിഫോം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.

തന്റെ മന്ത്രിസഭാ വിപുലീകരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹിയിൽ സന്ദർശനം നടത്തുന്ന ബൊമ്മൈ, സംസ്ഥാനത്തെ ജൂനിയർ കോളജുകളിലെ ഡ്രസ് കോഡ് വിവാദത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

"വിഷയം കോടതിയിലായതിനാൽ, അത് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല," അദ്ദേഹം തിങ്കളാഴ്ച രാവിലെ പറഞ്ഞു. "ഇപ്പോൾ, സർക്കുലറിൽ പുറപ്പെടുവിച്ച യൂനിഫോം സംബന്ധിച്ച നിർദേശങ്ങൾ ഹൈക്കോടതി ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെ പാലിക്കണം," ബൊമ്മൈ പറഞ്ഞു.

"പരീക്ഷകൾ വരുന്നു, എല്ലാ വിദ്യാർത്ഥികളും സർക്കുലർ പാലിക്കണം. വിദ്യാർഥികൾ സമാധാനാന്തരീക്ഷം നിലനിർത്തണം, "മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സർക്കാർ ജൂനിയർ കോളജിലെ ചില വിദ്യാർഥികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് നിരോധനമെന്ന് വിദ്യാർഥികൾ വാദിച്ചു. ഫെബ്രുവരി എട്ടിന് ഹൈക്കോടതി കേസ് പരിഗണിക്കും.

ഫെബ്രുവരി 5 ന്, കർണാടക സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതിൽ ഈ അധ്യയന വർഷത്തേക്കുള്ള യൂനിഫോം സംബന്ധിച്ച മാനദണ്ഡങ്ങളിൽ തൽസ്ഥിതി നിലനിർത്താൻ ഫലത്തിൽ കോളജുകൾക്ക് നിർദേശം നൽകി. മതം ആചരിക്കാനുള്ള വിദ്യാർഥികളുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാനുള്ള ചില കോളജുകളുടെ നീക്കത്തെ സർക്കുലർ ന്യായീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it