അര്‍നബിന്റെ ഹര്‍ജി ബോംബേ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മഹാരാഷ്ട്ര സര്‍ക്കാരിന്റേയും ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ കുടുംബത്തിന്റേയും വാദം കോടതി ഇന്ന് കേള്‍ക്കും.

മുംബൈ: ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സര്‍ക്കാരിന്റേയും ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ കുടുംബത്തിന്റേയും വാദം കോടതി ഇന്ന് കേള്‍ക്കും.
തല്‍ക്കാലം ജാമ്യം അനുവദിക്കണം എന്ന അര്‍നബിന്റെ ആവശ്യത്തില്‍ ഇന്ന് ഉത്തരവിറക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസില്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ പുനഃരന്വേഷണം പോലിസ് തുടങ്ങിയത് നിയമവിരുദ്ധമെന്ന് അര്‍നബിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍നബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കൊവിഡ് കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുകയാണ്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ മാതാവും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
RELATED STORIES
'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMTഇസ്രായേല് മിസൈല് ആക്രമണത്തില് മൂന്നു സിറിയന് സൈനികര്...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള് നേര്ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT