Sub Lead

കരാറുകള്‍ക്ക് പണം നല്‍കരുത്; എഐ കാമറ ഇടപാടിലെ എല്ലാ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി

കരാറുകള്‍ക്ക് പണം നല്‍കരുത്; എഐ കാമറ ഇടപാടിലെ എല്ലാ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: എഐ കാമറ ഇടപാടിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും കോടതി ഉത്തരവ് നല്‍കുന്നത് വരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ കരാറുകാര്‍ക്ക് പണം നല്‍കരുതെന്നും ഹൈക്കോടതി. എഐ കാമറ ഇടപാട് അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നിര്‍ദേശം. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് വി എന്‍ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഹരജിക്കാരുടെ ഉദ്ദേശശുദ്ധിയെ പുകഴ്ത്തിയ ഹൈക്കോടതി പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നതായും വ്യക്തമാക്കി. കാമറ വിവാദവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാര്‍ക്ക് രണ്ടാഴ്ച കോടതി സമയം അനുവദിച്ചു. മൂന്നാഴ്ചക്ക് ശേഷം ഹരജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. കാമറയുടെ കരാര്‍ ലഭിച്ച കെല്‍ട്രോണിന്റെ യോഗ്യത അന്വേഷിക്കണമെന്നും പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതിയും സമഗ്ര ഭരണാനുമതിയും റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, എഐ കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ആരോപിച്ചിരുന്നു. സേഫ് കേരള പദ്ധതി സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചരുന്നു.

Next Story

RELATED STORIES

Share it