- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി വംശീയാതിക്രമം: വിദ്യാര്‍ഥി നേതാവ് കുറ്റസമ്മതം നടത്തിയെന്ന വ്യാജ വാര്‍ത്തയുമായി സീ ന്യൂസ്; ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി
അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി (അതായത്, ഒക്ടോബര്‍ 19) തന്‍ഹയുടെ കുറ്റസമ്മത മൊഴി ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയെന്ന് വ്യാജ റിപോര്‍ട്ട് ചമച്ച സീ ന്യൂസ് ചാനലിനെതിരേ ഡല്‍ഹി ഹൈക്കോടതി. അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി (അതായത്, ഒക്ടോബര്‍ 19) തന്‍ഹയുടെ കുറ്റസമ്മത മൊഴി ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്ലിം വംശഹത്യാതിക്രമത്തില് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡല്‍ഹി പോലിസ് ആസിഫ് ഇക്ബാലിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. പോലിസ് കസ്റ്റഡിയില്‍ ചില രേഖകളില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും നഗരത്തില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചതായി താന്‍ കുറ്റസമ്മതം നടത്തിയെന്നുമുള്ള മാധ്യമ റിപോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി തന്‍ഹ നല്കിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.
കേസ് അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാരും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥിയുടെ 'വെളിപ്പെടുത്തല്‍ പ്രസ്താവന' പരാമര്‍ശിച്ച വാര്‍ത്താ റിപ്പോര്‍ട്ടില്‍ തങ്ങള്‍ ദുഖിതരാണെന്നും വ്യക്തമാക്കി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സ്പെഷ്യല്‍ സെല്‍) ജസ്റ്റിസ് വിഭു ബഖ്രുവിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചിന് മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
'നിങ്ങള്‍ ടിവിയില്‍ പ്രസ്താവന കാണിച്ചു, അങ്ങനെ ഒരു പ്രസ്താവന ചോര്‍ത്ത നല്‍കിയിട്ടില്ലെന്ന് പോലിസും പറയുന്നു, അതിനാല്‍ ഈ വിവരം ഇത് നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് സീന്യൂസിനോട് കോടതി ചോദിച്ചു.അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി തന്‍ഹയുടെ കുറ്റസമ്മത പ്രസ്താവന ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്ദേശംന നല്കി. അഭിഭാഷകരായ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, സൗജന്യ ശങ്കരന്, അഭിനവ് ശേഖ്രി, സിദ്ധാര്‍ത്ഥ് സതിജ, നികിത ഖൈതാന്‍ എന്നിവരാണ് തന്ഹയ്ക്കു വേണ്ടി ഹാജരായത്.
RELATED STORIES
നിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമെന്ന്...
15 July 2025 11:35 AM GMTപേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
15 July 2025 11:08 AM GMTപാല് വേണം, പക്ഷേ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന പശുക്കളില്‍...
15 July 2025 11:07 AM GMT'ഈ ദൗത്യം വിജയം'; ആക്സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക്...
15 July 2025 9:43 AM GMTഇസ് ലാമിക ഐക്യം പൂര്‍ണാര്‍ഥത്തില്‍ ഉള്കൊണ്ടാല് സയണിസ്റ്റ് ഭീകരതയെ...
15 July 2025 9:26 AM GMT11 പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
15 July 2025 9:03 AM GMT