Sub Lead

പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ കവര്‍ച്ച; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ കവര്‍ച്ച; ദൃശ്യങ്ങള്‍ സിസിടിവിയില്‍
X

സതാര: കൊവിഡില്‍ നിന്നു സംരക്ഷണം ലഭിക്കാന്‍ വേണ്ടി ധരിക്കുന്ന പിപിഇ കിറ്റ് ഉപയോഗിച്ച് ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു ജ്വല്ലറിയിലാണ് സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് 780 ഗ്രാം സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷോകേസുകളില്‍ നിന്നും അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവരുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതില്‍ കവര്‍ച്ചക്കാര്‍ പിപിഇ കിറ്റ്, തൊപ്പികള്‍, മാസ്‌ക്, പ്ലാസ്റ്റിക് ജാക്കറ്റ്, കൈയുറകള്‍ തുടങ്ങിയ ധരിച്ചാണ് മോഷണം നടത്തിയതെന്നാണു കണ്ടെത്തിയത്. ജ്വല്ലറി ഷോപ്പ് ഉടമയുടെ പരാതിയില്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Heist At Maharashtra Jewellery Store, Thieves In PPE Suits

Next Story

RELATED STORIES

Share it