ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടു മുതല്‍ 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുണ്ട്. അതിനാല്‍, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യത.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.
RELATED STORIES
ചെല്സി പിന്നോട്ടില്ല; എന്സോ ഫെര്ണാണ്ടസിനായി 115 മില്ല്യണ് യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന് മിഡ്ഫീല്ഡര് അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ് താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില് നിന്ന് റയല് അകലുന്നു; ഫ്രഞ്ച് ലീഗില്...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില് തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില് ഇന്നിറങ്ങും; നോര്ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT