Sub Lead

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം; പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍ ഉദ്ഘാടനം 16ന്

പൊതുജനങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം;  പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍  ഉദ്ഘാടനം 16ന്
X

കോഴിക്കോട്: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും. പൊതുജനങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 16ന് വൈകീട്ട് 4.30ന് പെരുമ്പാവൂരില്‍ നടക്കും.

ഇതോടനുബന്ധിച്ച് കൂട്ടയോട്ടം, സ്‌റ്റേഫിറ്റ്, പൊതുസമ്മേളനം, ആയോധന കലാപ്രദര്‍ശനം എന്നിവ നടക്കും. കാംപയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കായികമേള, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ആയോധനകലാ പ്രദര്‍ശനം, കൂട്ടയോട്ടം, യോഗ പ്രദര്‍ശനം, പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Next Story

RELATED STORIES

Share it