ലോകകപ്പ്: ഖത്തര്‍ ആരോഗ്യമേഖല പൂര്‍ണ സജ്ജമെന്ന് ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി

ദോഹ: ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ ആരോഗ്യമേഖല പൂര്‍ണ സജ്ജമെന്ന് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ഹെല്‍ത്ത് 202 പബ്ലിക് ഹെല്‍ത്ത് കോണ്‍ഫെറന്‍സ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നുഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. ഫിഫ ക്ലബ് ലോകകപ്പുകള്‍, ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്, ഫിഫ അറബ് കപ്പ് തുടങ്ങിയ വലിയ ടൂര്‍ണമെന്റുകളില്‍ ആരോഗ്യ വകുപ്പ് മികച്ച സേവനമാണ് കാഴ്ചവെച്ചത്.
പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സ് ഇന്നാണ് സമാപിച്ചത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫെറന്‍സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വിദഗ്ധരും പ്രഫഷണലുകളുമായി 4000ലധികം പേര്‍ പങ്കെടുത്തു.
കൊവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം ആഗോള തലത്തില്‍ ആരാധകരെ സ്വീകരിക്കുന്ന ആദ്യ രാജ്യം ഖത്തര്‍ ആയിരിക്കാമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വ്യക്തമാക്കി. ലോകകപ്പ് പോലെയൊരു വന്‍ കായിക ടൂര്‍ണമെന്റ് വിജയിപ്പിക്കാമെന്ന ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിജയകരമായി സമാപിച്ച ഫിഫ അറബ് കപ്പെന്നും തവാദി കൂട്ടിച്ചേര്‍ത്തു. കായിക മേഖലയിലും ആരോഗ്യ രംഗത്തും ഖത്തര്‍ ലോകകപ്പ് വലിയ സ്വാധീനമുണ്ടാക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT