Sub Lead

കൊവിഡ്: സംസ്ഥാനം കടന്നുപോകുന്നത് നിര്‍ണായക ദിവസങ്ങളിലൂടെ; മരണനിരക്ക് ഉയര്‍ന്നേക്കും, സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണെന്ന് ആരോഗ്യമന്ത്രി

കൊവിഡ്: സംസ്ഥാനം കടന്നുപോകുന്നത് നിര്‍ണായക ദിവസങ്ങളിലൂടെ; മരണനിരക്ക് ഉയര്‍ന്നേക്കും, സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കൊവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. കൊവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.


എന്നാല്‍ കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് മന്ത്രി പറഞ്ഞു. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72% പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമെന്നും മന്ത്രി വ്യക്തമാക്കി.




Next Story

RELATED STORIES

Share it