Sub Lead

ഭര്‍ത്താവിന് ലൈംഗിക ബലഹീനതയുണ്ടെന്ന് ഭാര്യ: വിവാഹമോചന ഹരജി തള്ളി തെലങ്കാന ഹൈക്കോടതി

ഭര്‍ത്താവിന് ലൈംഗിക ബലഹീനതയുണ്ടെന്ന് ഭാര്യ: വിവാഹമോചന ഹരജി തള്ളി തെലങ്കാന ഹൈക്കോടതി
X

ഹൈദരാബാദ്: ഭര്‍ത്താവിന് ഉദ്ധാരണക്കുറവുണ്ടെന്ന് ആരോപിച്ച് ഭാര്യ നല്‍കിയ വിവാഹമോചന ഹരജി തെലങ്കാന ഹൈക്കോടതി തള്ളി. 33കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ 38 കാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. ലൈംഗികശേഷിയില്ലെന്ന കാര്യം വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് മറച്ചുവച്ചെന്നും വിവാഹമോചനം ആവശ്യപ്പെട്ടും ഭാര്യ കുടുംബകോടതിയെ സമീപിച്ചിരുന്നു. 90 ലക്ഷം രൂപ സ്ഥിരം ജീവനാംശം വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കുടുംബകോടതി ഹരജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞിട്ട് നാളുകളായിട്ടും, യുഎസില്‍ താമസിച്ചിട്ടും ശാരീരിക ബന്ധമുണ്ടായില്ലെന്ന് ഭാര്യ വാദിച്ചു. ഭര്‍ത്താവിന് ഉദ്ധാരണക്കുറവുണ്ടെന്നായിരുന്നു വാദം. അതിനാല്‍, ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടു.

എന്നാല്‍, തനിക്ക് ലൈംഗികശേഷിയുണ്ടെന്ന് ഭര്‍ത്താവ് വാദിച്ചു. വിവാഹത്തിനു മുമ്പും ശേഷവും തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു വാദം. ലൈംഗികശേഷി തെളിയിക്കുന്ന 2021ലെ ഒരു മെഡിക്കല്‍ റിപോര്‍ട്ടും സമര്‍പ്പിച്ചു. ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന് തെളിയിക്കാന്‍ ഭാര്യക്ക് സാധിച്ചില്ലെന്നാണ് ജസ്റ്റിസുമാരായ മൗഷുമി ഭട്ടാചാര്യയും ബി അര്‍ മധുസൂദനന്‍ റാവുവും കണ്ടെത്തിയത്. 2013ല്‍ വിവാഹം കഴിഞ്ഞിട്ടും ഹരജി നല്‍കാന്‍ 2018 വരെ കാത്തിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മെഡിക്കല്‍-വസ്തുതാപരമായ തെളിവില്ലാതെ വെറുതെ ആരോപണവുമായി വന്നാല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it