Sub Lead

ഹാഥ്റസ്: ബലാല്‍സംഗം ഇല്ലെന്ന പോലിസിന്റെ റിപോര്‍ട്ട് നിഷേധിച്ച ഡോക്ടറെ പുറത്താക്കി

എന്തിനാണ് മാധ്യമങ്ങള്‍ക്ക് ഇത്തരമൊരു പ്രസ്താവന നല്‍കിയതെന്നു ആശുപത്രിഅധികൃതര്‍ ചൊദിച്ചതായി അസീം പറയുന്നു

ഹാഥ്റസ്: ബലാല്‍സംഗം ഇല്ലെന്ന പോലിസിന്റെ റിപോര്‍ട്ട് നിഷേധിച്ച ഡോക്ടറെ പുറത്താക്കി
X

ന്യൂഡല്‍ഹി: ഹാഥ്റസ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ യുപി പോലിസിന്റെ റിപോര്‍ട്ട് പരസ്യമായി നിഷേധിച്ച ഡോക്ടറെ പുറത്താക്കി. ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അസീം മാലിക്കിനെയാണ് പുറത്താക്കി. അസീം മാലിക്കിന്റെ സേവനങ്ങള്‍ ഇനി ആശുപത്രിയില്‍ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഒക്ടോബര്‍ 16 നാണ് പിരിച്ചിവിടല്‍ സംബന്ധിച്ച് ഡോക്ടര്‍ക്ക് കത്ത് ലഭിക്കുന്നത്. ഒടുവില്‍, ഒക്ടോബര്‍ 20 ന് അദ്ദേഹത്തെ ആശുപത്രിയിലെ തസ്തികയില്‍ അടിയന്തരമായി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടീസ് നല്‍കി. എന്നാല്‍, സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല.

ഹാഥ്റസിലെ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് സെപ്തംബര്‍ പതിനാലിനാണ്. പിന്നീട് ഡല്‍ഹിയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പരിശോധനയ്ക്കായി സെപ്തംബര്‍ 25ന്, അതായത് സംഭവം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷം, സാംപിളുകള്‍ ശേഖരിച്ചത്. ഇവ പരിശോധിച്ചതിനു ശേഷം പുറത്തു വന്ന ഫോറന്‍സിക് ലാബ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ബലാത്സംഗംത്തിന് ഇരയായിട്ടില്ലെന്നും അതിനാല്‍ തെളിവുകളൊന്നുമില്ലെന്നാണ് യുപി പോലിസ് വാദിച്ചത്..

എന്നാല്‍, സംഭവം നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷം ശേഖരിച്ച ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധന ഫലത്തില്‍ സാധുതയില്ലെന്ന് ഡോ. അസീം മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബര്‍ 5 ന് ഡോ. അസീം മാലിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുകയുണ്ടായി ''യുവതിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 11 ദിവസത്തിന് ശേഷമാണ് സാംപിളുകള്‍ ശേഖരിച്ചത്. സംഭവത്തില്‍ 96 മണിക്കൂര്‍ വരെ മാത്രമേ ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്താന്‍ കഴിയൂ. സംഭവത്തില്‍ ബലാത്സംഗം സ്ഥിരീകരിക്കാന്‍ ഈ വരുന്ന റിപോര്‍ട്ടിന് കഴിയില്ല. അതുകൊണ്ടാണ് സംഭവത്തില്‍ ബലാത്സംഗം സ്ഥിരീകരിക്കാന്‍ കഴിയാതായതെന്നും മാലിക്ക് പറഞ്ഞിരുന്നു. മുമ്പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപൊയ പെണ്‍കുട്ടിയെ 14 ദിവസം കഴിഞ്ഞാണ് ചികിത്സയ്ക്കായി ജെഎന്‍എംസി കൊണ്ടുപോയത്.

എന്തിനാണ് മാധ്യമങ്ങള്‍ക്ക് ഇത്തരമൊരു പ്രസ്താവന നല്‍കിയതെന്നു ആശുപത്രിഅധികൃതര്‍ ചൊദിച്ചതായി അസീം പറയുന്നു.'മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. ഏതെങ്കിലും ഡോക്ടറോട് അനുവാദം ചോദിക്കുക, ആശുപത്രി അധികൃതര്‍ പറഞ്ഞതായി ''അദ്ദേഹം പറയുന്നു. വൈസ് ചാന്‍സലറും മറ്റ് സഹപ്രവര്‍ത്തകരും പരോക്ഷമായി എതിര്‍പ്പ് പ്രകടിപ്പിച്ചതായും ആദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി സ്ഥിരമായി പ്രവര്‍ത്തിച്ചിട്ടും പലര്‍ക്ക് രോഗബാധിച്ചിട്ടും ഞങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടില്ലെന്ന് ജെഎന്‍എംസിഎച്ചിലെ ചില ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അത് ഏറെ വേദനാജനകമായന്നും.'അസീം പറയുന്നു.

ഡോ. അസീമിന്റ സേവനങ്ങള്‍ അവസാനിപ്പിച്ചതിനെക്കുറിച്ച് എഎംയു വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറുമായി സംഭാഷണം നടത്തിയതായി ദി വയര്‍ റിപോര്‍ട്ട് ചെയ്തു. 'അസീമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന വാര്‍ത്ത് ശരിയാണ്. ധാരാളം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ താല്‍ക്കാലിക നിയമനത്തിലാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ സേവനകാലാവധി അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടപോള്‍ ഡോ. ഉബൈദ്, ഡോ. ഫഹീം എന്നീ രണ്ട് ഡോക്ടര്‍മാരെ കൂടി നിയമിച്ചു.'എഎംയു വിസി പറഞ്ഞു.

നിലവില്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് വൈകുകയാണ്. ശനിയാഴ്ച റിപോര്‍ട്ട് നല്‍കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും നല്‍കിയില്ല. കേസിലെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. ഹാഥ്റസില്‍ സിബിഐ സംഘത്തിന്റെ പരിശോധന നടന്നിരുന്നു. കേസിന്റെ വിചാരണ ഡല്‍ഹിയയിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അക്കാര്യങ്ങളില്‍ സുപ്രിംകോടതി തീരുമാനം ദസറ അവധിക്ക് ശേഷമേ ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളു.









Next Story

RELATED STORIES

Share it