Sub Lead

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും

പുലര്‍ച്ചെതന്നെ ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ കൊച്ചിയില്‍നിന്ന് ഫോര്‍ട് പോലിസ് അറസ്റ്റു ചെയ്ത പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ഏറെ നാടകീയമായി പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ജോര്‍ജിനെ തിരുവനന്തുപുരത്ത് എ ആര്‍ ക്യാംപില്‍ ഫോര്‍ട് പോലിസ് എത്തിച്ചത്. പുലര്‍ച്ചെതന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. യാത്രയ്ക്കിടെ വാഹനമിടിച്ച് മംഗലപുരത്ത് കാ!ല്‍നടയാത്രക്കാരന് പരുക്കേറ്റു.

പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്ന് പി.ജി. ജോര്‍ജിനെ തിരുവനന്തപുരത്തെത്തിച്ചത്. പുലര്‍ച്ചെതന്നെ ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ജോര്‍ജിന് വീണ്ടും ജാമ്യാപേക്ഷ നല്‍കാനാകും. എന്നാല്‍ നേരത്തെ ലഭിച്ച ജാമ്യം റദ്ദാക്കിയിരുന്നതിനാല്‍ ഇവിടെ നിന്നു ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണ്. ജാമ്യം നിഷേധിച്ചാല്‍ ജയിലില്‍ പോകണം. പിന്നീടെ മേല്‍കോടതികളെ ജാമ്യത്തിനായി സമീപിക്കാന്‍ കഴിയുകയുള്ളു. നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനു ഉചിതമായ തീരുമാനമെടുക്കാമെന്നു ഇന്നലെ ജാമ്യം റദ്ദാക്കികൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടികാട്ടിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുമായി മുന്നോട്ടുപോകാന്‍ ഫോര്‍ട് പോലിസ് തീരുമാനിച്ചത്. ആദ്യം പോലിസ് സംഘം വൈകുന്നേരത്തോടെ തന്നെ കൊച്ചിയിലെത്തിയിരുന്നു. വെണ്ണല കേസലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട് പൊലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി സി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി സി ജോര്‍ജിനെ ഫോര്‍ട് പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it