കര്‍ണാടക: പോലിസ് സാന്നിധ്യത്തില്‍ ആക്രമണം; അഞ്ചു മുസ്‌ലിം യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
ഹിന്ദുത്വ കവര്‍ച്ചാ സംഘത്തെ കാണിച്ച് കൊടുക്കാന്‍ പോലിസ് സംഘത്തിനൊപ്പമെത്തിയ മുസ്‌ലിം യുവാക്കളെയാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം മാരകായുധങ്ങളുമായി പോലിസിന്റെ കണ്‍മുന്നില്‍വച്ച് ആക്രമിച്ചത്.
ബംഗളൂരു: വടികളും ഇരുമ്പ് ദണ്ഡുകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ആറു മുസ്‌ലിം പുരുഷന്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹിന്ദുത്വ കവര്‍ച്ചാ സംഘത്തെ കാണിച്ച് കൊടുക്കാന്‍ പോലിസ് സംഘത്തിനൊപ്പമെത്തിയ മുസ്‌ലിം യുവാക്കളെയാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം മാരകായുധങ്ങളുമായി പോലിസിന്റെ കണ്‍മുന്നില്‍വച്ച് ആക്രമിച്ചത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ തെരഹള്ളി ഗ്രാമത്തിന് സമീപം വച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ശനിയാഴ്ച ഹസ്രത്ത് ഖാജ ഉസ്മാന്‍ ഷാ വലി എന്ന സൂഫി സന്യാസിയുടെ ദര്‍ഗയില്‍ (മഖ്ബറ) സായാഹ്ന പ്രാര്‍ത്ഥന നടത്തി കാറില്‍ തിരിച്ചുപോവുകയായിരുന്ന മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ഒരു മുസ്‌ലിം കുടുംബത്തെ ഹിന്ദുത്വര്‍ തടഞ്ഞുനിര്‍ത്തുകയും മതപരമായി അധിക്ഷേപിക്കുകയും കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്നു സുബൈര്‍ എന്ന യുവാവ് പ്രശ്‌നത്തില്‍ ഇടപെട്ടു. സുബൈര്‍ ഗുണ്ടാ സംഘവുമായി സംസാരിക്കുന്നതിനിടെ ഗുണ്ടകള്‍ക്കൊപ്പം ഏതാനും പേര്‍കൂടി ചേരുകയും കാര്‍ ഡ്രൈവറായ ലിയാഖത്തിനെ മര്‍ദ്ദിക്കുകയുമായിരുന്നു. അതിനിടെ, കുടുംബം അവിടെനിന്നു രക്ഷപ്പെട്ട് ഗ്രാമത്തിലെത്തുകയും ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ, സംഭവം പോലിസിന്റെ ശ്രദ്ധയിലും പെടുത്തി. സംഭവത്തിന് ശേഷം, അക്രമികളെ തിരിച്ചറിയാന്‍ പോലിസ് ഒരു സംഘം മുസ്ലീം പുരുഷന്മാരോടൊപ്പം സംഭവ സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമി സംഘത്തെ തങ്ങള്‍ വനത്തിലൂടെ പിന്തുടര്‍ന്നു. ഇടതൂര്‍ന്ന കാടായിരുന്നു. തങ്ങള്‍ കുറ്റവാളികളെ തിരയുന്നതിനിടയില്‍ ഞങ്ങള്‍ അവരുടെ പ്രദേശത്ത് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് ചില ആളുകള്‍ മുന്നോട്ട് വന്നു'-പോലിസിനെ സഹായിക്കാന്‍ റെയ്ഡിംഗ് ടീമിന്റെ ഭാഗമായ തജാമുല്‍ പറഞ്ഞു.
Incident happened in Kolar, when local Muslim leader with his family was returning from Usman Shah Darga, have been attacked near Terr Halli by Hindu Youths. People who came to rescue of the family have also been brutally attacked.Culprits are yet to be arrested.@HateSpeechBeda pic.twitter.com/XVU2RAmRSv
— Undefeated_Faith (@Shaad_Bajpe) January 8, 2022
'അടുത്ത നിമിഷം, ഇരുമ്പ് ദണ്ഡുകളും വടികളുമായെത്തിയ ഒരു വലിയ സംഘം ഇവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമി സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഒരു വാക്കുപോലും ഉരിയാടാതെ അവര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ഫിറോസ് ആള്‍ക്കൂട്ടത്തില്‍ നിന്ന് അടിയേറ്റ് നിലത്തേക്ക് വീഴുന്നത് നോക്കി നില്‍ക്കെ തനിക്കും തലയ്ക്ക് അടിയേറ്റു.
എന്നാല്‍, അവിടെനിന്ന് രക്ഷപ്പെട്ട് സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ചേരാന്‍ തങ്ങള്‍ക്കായി. പോലിസുകാര്‍ ഒപ്പമുണ്ടായിട്ടും അക്രമി സംഘം തങ്ങളെ വെറുതെവിടാന്‍ തയ്യാറായില്ല. അവരുടെ സാന്നിധ്യത്തിലും അവര്‍ തങ്ങളെ ആക്രമിച്ചു'- തജാമുല്‍ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ അഞ്ചു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ പോലിസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസ്‌ലിംകളെ ആക്രമിച്ചതില്‍ ഹിന്ദുത്വ സംഘത്തിനെതിരേ രണ്ടു കേസുകളും ഒരു കേസ് മുസ്‌ലിംകള്‍ക്കുമെതിരേയാണ്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ സര്‍ക്കാര്‍ എസ്എന്‍ആര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഗ്രാമത്തിലെ മുസ്‌ലിം സമുദായത്തിന്റെ തലവന്‍ ജാഫര്‍ സാദിഖ് ആവശ്യപ്പെട്ടു. കലാപം, ആക്രമണം, സ്ത്രീകള്‍ക്കെതിരായ ക്രിമിനല്‍ ബലപ്രയോഗം തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് മൂന്ന് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
RELATED STORIES
ഗസയില്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍...
10 Sep 2024 5:13 AM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTമതത്തെ സംഘര്‍ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്‍പാപ്പയും...
6 Sep 2024 9:04 AM GMTകെനിയയിലെ സ്കൂളില്‍ വന്‍ തീപിടിത്തം; 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം
6 Sep 2024 8:51 AM GMTഫലസ്തീന് അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ...
5 Sep 2024 10:07 AM GMTയുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം...
5 Sep 2024 9:44 AM GMT