Sub Lead

ഹരിയാനയില്‍ സ്‌കൂളുകള്‍ തുറക്കുന്നു; ഡിസംബര്‍ 14 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും

സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.

ഹരിയാനയില്‍ സ്‌കൂളുകള്‍ തുറക്കുന്നു; ഡിസംബര്‍ 14 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും
X

ചണ്ഡീഗഡ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച് ഹരിയാന ഭരണകൂടം.ഉയര്‍ന്ന ക്ലാസുകളില്‍ ഡിസംബര്‍ 14 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.

സെപ്റ്റംബറിലും ഒക്ടോബറിലും കൊവിഡ് വ്യാപനം കുറഞ്ഞതോടെ നവംബര്‍ ആദ്യം ക്ലാസുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാംരിച്ചിരുന്നു. എന്നാല്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളില്‍ കൊവിഡ് രോഗബാധ കണ്ടെത്തിയതോടെ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

180ലധികം വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. നിലവില്‍ വീണ്ടും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഡിസംബര്‍ 14മുതല്‍ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it