സർക്കാർ ജോലിയിൽ ആർഎസ്എസ്-ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കുള്ള വിലക്ക് നീക്കി ഹരിയാന
54 വർഷമായി തുടരുന്ന വിലക്കാണ് മാറ്റിയത്. ഉത്തരവിനെതിരെ കോൺഗ്രസ് രംഗത്തുവന്നു.
BY ABH13 Oct 2021 2:48 PM GMT
X
ABH13 Oct 2021 2:48 PM GMT
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഹരിയാനയിലെ ബിജെപി സർക്കാർ നീക്കി. 54 വർഷമായി തുടരുന്ന വിലക്കാണ് മാറ്റിയത്. ഉത്തരവിനെതിരെ കോൺഗ്രസ് രംഗത്തുവന്നു.
ഹരിയാന സിവിൽ സർവീസ് ചട്ടങ്ങൾ (പെരുമാറ്റം) 2016 പ്രകാരം രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നതു വിലക്കുന്നതാണ് പുതിയ ഉത്തരവ്. ദേശത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളിൽ പ്രവർത്തിക്കാനും രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും പാടില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അതിനവസാനം പഴയ ഉത്തരവുകൾ എടുത്തുകളയുന്നതായും പറയുന്നുണ്ട്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പേരു പറഞ്ഞ് അതിൽ പ്രവർത്തിക്കുന്നതു വിലക്കുന്ന 1967ലെ ഉത്തരവ് ഇതോടെയാണ് റദ്ദായത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT