Sub Lead

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചു

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചു
X
ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും വോട്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും തുറന്നുപറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്. ഹരിയാനയിലെ അസ്സന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞത്.

താന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബക്ഷിക് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചത്.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.


Next Story

RELATED STORIES

Share it