ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവവസ്ഥയെ ബാധിക്കുന്നുവെന്ന് ഹൈക്കോടതി
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം വിശ്വസിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. ഹര്‍ത്താലിനെതിരെ സമൂഹത്തില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ അറിയുന്നില്ലേയെന്നും ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തമാശയായിട്ടാണോയെന്നും കോടതി ആരാഞ്ഞു.
കൊച്ചി: സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലാണ് ഹര്‍ത്താലുകള്‍ നടത്തുന്നതെന്നും ഇത് ഗുരുതരവിഷയമാണെന്നും ഹൈക്കോടതി. ഹര്‍ത്താലുകള്‍ക്കെതിരെ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലയാളവേദി എന്നീ സംഘടനകള്‍ നല്‍കിയ ഹരജി പരിഹണിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം വിശ്വസിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. ഹര്‍ത്താലിനെതിരെ സമൂഹത്തില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ അറിയുന്നില്ലേയെന്നും ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് തമാശയായിട്ടാണോയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ജനവികാരം മുഖവിലയ്‌ക്കെടുക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താല്‍ മൂലം ഓഫിസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറഞ്ഞുപോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവൃത്തിദിനങ്ങള്‍ കുറയുകയാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താലിനെതിരെ നിരവധി സുപ്രിംകോടതി വിധികളുണ്ടായിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചു ഇതുവരെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. വ്യാപാരി, വ്യവസായി വിഭാഗങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ സംരക്ഷണം നല്‍കുന്നതിനു കഴിയുമോയെന്ന വ്യക്തമാക്കണമെന്നും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്നു 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 4807 പേര് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും 1904 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ പണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പോലിസ് സംരക്ഷണം ആവശ്യപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.ഹര്‍ത്താലിലുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ നഷ്ടപരിഹാര കമ്മിഷനുകളെ നിയമിക്കണമെന്നും ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT