Sub Lead

കര്‍ഷക ബില്ലില്‍ പ്രതിഷേധം: കേന്ദ്രമന്ത്രി രാജിവച്ചു

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഇതിനെ അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുനീങ്ങുന്നത്.

കര്‍ഷക ബില്ലില്‍ പ്രതിഷേധം: കേന്ദ്രമന്ത്രി രാജിവച്ചു
X

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിമ്രത കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കാര്‍ഷികരംഗത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അംഗമാണ് ഇവര്‍.

കര്‍ഷകവിരുദ്ധ നിര്‍ദ്ദേശങ്ങളെ അംഗീകരിക്കാനാവില്ലെന്നാണ് അകാലിദള്‍ അധ്യക്ഷനും ഹര്‍സിമ്രത്തിന്റെ ഭര്‍ത്താവുമായ സുഖ്ബീര്‍ ബാദല്‍ ഇന്ന് പാര്‍ലമെന്റില്‍ അറിയിച്ചത്. കാര്‍ഷികരംഗത്തെ പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള ബില്ലിന്മേല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അകാലിദളിന്റെ നടപടി. സര്‍ക്കാരിനെയും ബിജെപിയെയും പിന്തുണക്കുമെങ്കിലും കര്‍ഷകദ്രോഹ രാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

ബിജെപി അവകാശപ്പെടുന്ന ബില്ലിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ ആഴ്ചകളായി പ്രതിഷേധത്തിലാണ്. ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഇതിനെ അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുനീങ്ങുന്നത്. ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് അകാലിദള്‍ നേതാവ് സുഖ്ബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ രാജി.

കര്‍ഷകരുടെ ഉല്‍പാദന വ്യാപാരവും വാണിജ്യവും സംബന്ധിച്ച (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍, കാര്‍ഷിക സേവനങ്ങള്‍ക്ക് വില ഉറപ്പ് നല്‍കുന്ന ബില്‍ (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എന്നിവയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും അവശ്യവസ്തു ഭേദഗതി ബില്‍ ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീല്‍ ദാന്‍വേയു എന്നിവര്‍ അവതരിപ്പിച്ചത്. മൂന്ന് ഓര്‍ഡിനന്‍സുകളും കര്‍ഷകരുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ലഭിക്കാന്‍ പോലും ഓര്‍ഡിനന്‍സുകള്‍ സഹായിക്കില്ലെന്നും അകാലിദള്‍ കുറ്റപെടുത്തി. കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് മൂന്ന് ഓര്‍ഡിനന്‍സുകളെപെറ്റി ബിജെപി നേതാവോ തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇത്തരത്തിലുള്ള ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളരുതെന്നും അകാലിദള്‍ നേതാക്കള്‍ കുറ്റപെുടുത്തി. ഈ ബില്ലുകള്‍ക്കെതിരേ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പഞ്ചാബില്‍ നിന്നുള്ള ചില പാര്‍ട്ടി എംപിമാര്‍ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ പാര്‍ലമെന്റ് വളപ്പില്‍ കത്തിച്ചതോടെയാണ് വിഷയം വിവാദമായത്.




Next Story

RELATED STORIES

Share it