ഇസ്രായേല്‍ തലസ്ഥാനത്ത് വീണ്ടും ഹമാസിന്റെ റോക്കറ്റ് ആക്രമണം
ഗസാ സിറ്റി: ഇസ്രായേല്‍ ആസ്ഥാനമായ തെല്‍അവീവിലേക്ക് വീണ്ടും ഹമാസിന്റെ റോക്കറ്റ് ആക്രമണം. വന്‍ സ്ഫോടനമുണ്ടായെങ്കിലും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഗസ മുനമ്പില്‍ നിന്ന് തൊടുത്ത റോക്കറ്റ് മധ്യ ഇസ്രായേല്‍ തീരത്തെ കടല്‍തീരത്താണ് പതിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. മെയ് അവസാനത്തിന് ശേഷം മധ്യ ഇസ്രായേലിലെ നഗരത്തിന് നേരെ നടത്തിയ ആദ്യ ആക്രമണമാണിത്. രണ്ട് ദീര്‍ഘദൂര റോക്കറ്റുകകളാണ് തൊടുത്തുവിട്ടതെന്ന് ഹമാസ് അറിയിച്ചു. റോക്കറ്റുകള്‍ ജനവാസ മേഖലകളിലേക്ക് എത്താത്തതിനാല്‍ സൈറണുകളൊന്നും മുഴങ്ങിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.
തെല്‍ അവീവിനെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് രണ്ട് 'എം 90' റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു. അതിനിടെ, മധ്യ, തെക്കന്‍ ഗസ മുനമ്പില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോവുമെന്ന് പ്രതീക്ഷിക്കുന്നതായും വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും സാധ്യമാണെന്നും യുഎസ് അറിയിച്ചു.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMT