Sub Lead

ട്രംപിന്റേത് സയണിസ്റ്റ് അനുകൂല ഇരട്ടത്താപ്പ്: ഹമാസ്

ട്രംപിന്റേത് സയണിസ്റ്റ് അനുകൂല ഇരട്ടത്താപ്പ്: ഹമാസ്
X

ഗസ സിറ്റി: ഗസയില്‍ തടവിലുള്ള ജൂത കുടിയേറ്റക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കരുതെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തള്ളി ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ്. തടവുകാരെ മനുഷ്യകവചമായി ഉപയോഗിക്കുമെന്ന ട്രംപിന്റെ അവകാശവാദം തന്നെ സയണിസ്റ്റ് പ്രൊപ്പഗണ്ടയാണെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഗസയിലെ വെടിനിര്‍ത്തല്‍ തടസപ്പെടുത്താന്‍ ക്രിമിനല്‍ നെതന്യാഹു ശ്രമിക്കുന്നുവെന്ന് യുഎസ് ഭരണകൂടത്തിന് അറിയാത്തതല്ല. ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അത് വ്യക്തമാക്കുന്നു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന കാര്യവും യുഎസിന് അറിയാം. ഇസ്രായേലി സൈന്യം ഗസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ തടവുകാരുടെ സുരക്ഷയെ ബാധിക്കും. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഇസ്രായേലി അധിനിവേശത്തിന് പിന്തുണ നല്‍കുന്ന യുഎസും ഉത്തരവാദികളാണെന്ന് ഹമാസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it