Sub Lead

ഹമാസ് ഭീകരസംഘടനയല്ല, വിമോചക സംഘം; പരസ്യപിന്തുണയുമായി ഉര്‍ദുഗാന്‍

ഹമാസ് ഭീകരസംഘടനയല്ല, വിമോചക സംഘം; പരസ്യപിന്തുണയുമായി ഉര്‍ദുഗാന്‍
X

അങ്കാറ: ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരേ പൊരുതുന്ന ഹമാസ് ഭീകരവാദ സംഘടനയല്ലെന്നും ജനിച്ച മണ്ണിനുവേണ്ടി പോരാടുന്ന വിമോചകരാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഹമാസിനെ ആഗോളതലത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കതും ഭീകരസംഘടനയാണെന്ന് വിമര്‍ശിക്കുന്നതിനിടെയാണ് പരസ്യമായ പിന്തുണയുമായി ഉര്‍ദുഗാന്‍ നിലപാട് പ്രഖ്യാപിച്ചത്. തുര്‍ക്കിയുടെ സദുദ്ദേശ്യത്തെ ഇസ്രായേല്‍ മുതലെടുത്തതായും നേരത്തേ ആസൂത്രണം ചെയ്ത ഇസ്രായേല്‍ യാത്ര റദ്ദാക്കുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ തന്റെ പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളോട് നടത്തിയ പ്രസംഗത്തിലാണ് ഉര്‍ദുഗാന്റെ പ്രഖ്യാപനം. ഇസ്രായേലും ഫലസ്തീന്‍ പോരാളികളും തമ്മില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. മേഖലയിലെ ശാശ്വത സമാധാനത്തിനു വേണ്ടി മുസ് ലിം രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെതിരെ സമ്മര്‍ദ്ദം ചെലുത്തണമെന്നും ലോകശക്തികളോട് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്‌കരിക്കണം. ഗസയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര സമിതിയുടെ വീഴ്ചയില്‍ തനിക്ക് ദുഃഖമുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ഒരു അന്താരാഷ്ട്ര ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന സമ്മേളനം സംഘടിപ്പിക്കണം. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാവുന്നതിന് ഫലസ്തീന്‍ ജനത ഒന്നിക്കണം. അറബ് രാജ്യങ്ങള്‍ ഇതിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ നല്‍കണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it