Sub Lead

ഫലസ്തീനികള്‍ ചെറുത്ത്‌നില്‍പ്പ് ഉപേക്ഷിക്കില്ലെന്ന് ഹമാസ്

അധിവേശത്തിലൂടെ തങ്ങളുടെ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാമെന്നത് മിഥ്യാധാരണ മാത്രമാണെന്നും ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ്യ പറഞ്ഞു.

ഫലസ്തീനികള്‍ ചെറുത്ത്‌നില്‍പ്പ് ഉപേക്ഷിക്കില്ലെന്ന് ഹമാസ്
X

ഗസാ സിറ്റി: ഇസ്രായേല്‍ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീനികള്‍ ചെറുത്ത് നില്‍പ്പ് ഉപേക്ഷിക്കില്ലെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ മുതിര്‍ന്ന നേതാവ്. അധിവേശത്തിലൂടെ തങ്ങളുടെ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാമെന്നത് മിഥ്യാധാരണ മാത്രമാണെന്നും ഇസ്രായേലിനെ പരാമര്‍ശിച്ച് ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ്യ പറഞ്ഞു.

നിലവില്‍ ഫലസ്തീനികള്‍ക്കെതിരേ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്നും ഹനിയ്യ മുന്നറിയിപ്പ് നല്‍കി. ഗസാ മുനമ്പിലെ സയണിസ്റ്റ് അതിക്രമം അവസാനിപ്പിക്കാന്‍ സഹായിച്ച എല്ലാ പാര്‍ട്ടികള്‍ക്കും നന്ദിപറയുന്നതായും അദ്ദേഹം പറഞ്ഞു. ഗസാ മുനമ്പില്‍ ഹമാസ് കേന്ദ്രങ്ങളിലെന്ന് അവകാശപ്പെട്ട് ജനവാസ മേഖലകളില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ഹനിയ്യയുടെ പ്രതികരണം.

Next Story

RELATED STORIES

Share it