Sub Lead

ലോകത്തെ 200 കോടി മുസ്‌ലിംകളുടെ പരിശുദ്ധി ഹമാസ് സംരക്ഷിക്കുന്നു: ഖത്തരി പത്രപ്രവര്‍ത്തകന്‍

ലോകത്തെ 200 കോടി മുസ്‌ലിംകളുടെ പരിശുദ്ധി ഹമാസ് സംരക്ഷിക്കുന്നു: ഖത്തരി പത്രപ്രവര്‍ത്തകന്‍
X

ദോഹ: ലോകത്തെ 200 കോടി മുസ്‌ലിംകളുടെ പരിശുദ്ധി സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് ഹമാസെന്ന് ഖത്തറിലെ അല്‍ ഷര്‍ഖ് പത്രത്തിന്റെ എഡിറ്റര്‍ അല്‍ ഹാമി. ''ഭൂമി മോഷ്ടിക്കുന്ന, പരിശുദ്ധി ലംഘിക്കുന്ന, കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഒരു ശത്രുവിനെയാണ് ഹമാസ് നേരിടുന്നത്. ലോകമെമ്പാടുമുള്ള 200 കോടി മുസ്‌ലിംകളുടെ പവിത്രത സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് ഹമാസ്.''-അല്‍ ഷര്‍ഖ് പത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ അധിനിവേശത്തിന് ഇരയാവുമ്പോഴും ഗസ മുനമ്പിലെ വിദ്യഭ്യാസം, ആരോഗ്യം, സംസ്‌കാരം, സമ്പദ് വ്യവസ്ഥ, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഹമാസ് കൈകാര്യം ചെയ്യുന്നു. ലോകത്തെ ശക്തരായ രാജ്യങ്ങളില്‍ നിന്ന് പരിധിയില്ലാത്ത സൈനിക-രാഷ്ട്രീയ പിന്തുണ ലഭിക്കുന്ന സയണിസ്റ്റ് ശത്രുവിനെ നേരിടാന്‍ ഹമാസ് സ്വന്തമായി ആയുധങ്ങള്‍ നിര്‍മിക്കുന്നു. അവര്‍ ഒറ്റയ്ക്ക് പോരാടുന്നു.

ശത്രുവിനോട് കീഴടങ്ങാതെ അവരോട് ചര്‍ച്ചകള്‍ നടത്തുകയും മറ്റൊരു രാജ്യത്തിനും നേരിടാന്‍ കഴിയാത്ത ആക്രമണങ്ങളെ ക്ഷമയോടെ സഹിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട ഹമാസ് നേതാക്കള്‍ രക്തസാക്ഷികളാണെന്നും അല്‍ ഹാമി പറഞ്ഞു. രക്തസാക്ഷികളായ ശെയ്ഖ് അഹമ്മദ് യാസീന്‍, ഇസ്മാഈല്‍ ഹനിയെ, യഹ്‌യ സിന്‍വാര്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ മാതൃരാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചു.

'' ഞാന്‍ ഫലസ്തീനെ പ്രതിരോധിക്കുന്നു. കാരണം അത് എന്റെ പ്രശ്‌നം കൂടിയാണ്. ഫലസ്തീനെ പ്രതിരോധിക്കുന്നവരെ ഞാന്‍ മൂല്യങ്ങളുടെയും മാതൃകകളുടെയും ധീരതയുടെയും പരിധിയില്‍ അംഗീകരിക്കുന്നു. ഹമാസ് തെറ്റുപറ്റാത്തവരല്ല, പക്ഷേ, വിമര്‍ശനങ്ങള്‍ വസ്തുനിഷ്ഠമായിരിക്കണം.....ഹമാസ് സ്വാധീനമുള്ള ഒരു രാഷ്ട്രമല്ല, അത് ഉപരോധിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ്.''-ലേഖനം പറയുന്നു.

Next Story

RELATED STORIES

Share it