Sub Lead

ഗസയിലെ ഹമാസിന്റെ നിരായുധീകരണത്തില്‍ പൊതുമാപ്പും ഉള്‍പ്പെടുമെന്ന് യുഎസ്

ഗസയിലെ ഹമാസിന്റെ നിരായുധീകരണത്തില്‍ പൊതുമാപ്പും ഉള്‍പ്പെടുമെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഗസയിലെ ഹമാസിനെ നിരായുധീകരിക്കുന്നതില്‍ ഒരുതരം പൊതുമാപ്പും ഉള്‍പ്പെടുമെന്ന് യുഎസ്. നിരായുധീകരണത്തെ കുറിച്ച് ഹമാസില്‍ ചര്‍ച്ചയുണ്ടെന്നും അവര്‍ അത് ചെയ്തില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാവുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. നിരായുധീകരണത്തില്‍ ഒരുതരം പൊതുമാപ്പും ഉള്‍പ്പെടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. ഗസയില്‍ ബാക്കിയുണ്ടായിരുന്ന അവസാന ഇസ്രായേലി മൃതദേഹം കൂടി ഇന്നലെ കൈമാറിയതിനാല്‍ അടുത്തഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ ഇന്നലെ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, തുര്‍ക്കിക്കാരായ 29 പേര്‍ ഫലസ്തീനില്‍ പ്രവേശിക്കുന്നതിന് ഇസ്രായേലി ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. രാഷ്ട്രീയ, മത, മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിരോധനം. തുര്‍ക്കി പ്രസിഡന്റിന്റെ മകന്‍ ബിലാല്‍ ഉര്‍ദുഖാനും ഈ പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it