Sub Lead

പുണ്യഭൂമിയിലെ ഹജ്ജ് സേവനത്തിന് സമാപനംകുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ (വീഡിയോ)

വെള്ളിയാഴ്ച ഗ്രീന്‍ കാറ്റഗറി 565 ബില്‍ഡിങ്ങില്‍നിന്നുള്ള 205 ഹാജിമാരെ മദീനയിലേക്ക് യാത്രയാക്കിയാണ് ഈവര്‍ഷത്തെ മക്കയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

പുണ്യഭൂമിയിലെ ഹജ്ജ് സേവനത്തിന് സമാപനംകുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ (വീഡിയോ)
X
  1. മക്ക: പുണ്യഭൂമിയില്‍ രണ്ടുമാസത്തിലധികം ഹാജിമാര്‍ക്കായി കര്‍മവീഥിയില്‍ സുസജ്ജരായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ നിസ്വാര്‍ഥ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. വെള്ളിയാഴ്ച ഗ്രീന്‍ കാറ്റഗറി 565 ബില്‍ഡിങ്ങില്‍നിന്നുള്ള 205 ഹാജിമാരെ മദീനയിലേക്ക് യാത്രയാക്കിയാണ് ഈവര്‍ഷത്തെ മക്കയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. സമാപനസംഗമം ഡെപ്യൂട്ടി കോണ്‍സുലര്‍ ജനറലും ഹജ്ജ് കോണ്‍സുലറുമായ യുംകൈബം സാബിര്‍ ഉദ്ഘാടനം ചെയ്തു.

ഹജ്ജ് സേവനരംഗത്തെ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ കൃത്യമായ പ്ലാനിങ്ങും കുറ്റമറ്റതും അവസരോചിതവുമായ ഇടപെടലുകളും ബോധ്യമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ സേവനമാണ് വളണ്ടിയര്‍മാര്‍ നടത്തിയത്. സ്വന്തത്തെ മറന്ന് അവശരായ ഹാജിമാരെ ഏറ്റിക്കൊണ്ടുപോയി യഥാസ്ഥാനത്തെത്തിക്കുന്ന ഫോറം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തിന് നന്ദിപറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ സാമൂഹിക, സാംസ്‌കാരികരംഗത്ത് മക്ക ഗവര്‍ണര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തു മറാകിസുല്‍ അഹ്‌യാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

നാലുവര്‍ഷമായി മറാകിസുല്‍ അഹ്‌യയുമായി ചേര്‍ന്നാണ് മക്കയില്‍ ഫോറത്തിന്റെ വൊളണ്ടിയര്‍ പ്രവര്‍ത്തനം. ജനങ്ങളില്‍ ഉത്തമന്‍ സഹജീവികള്‍ക്കുകൂടി പ്രവര്‍ത്തിക്കുന്നവരാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിനുത്തമ ഉദാഹരണമാണെന്നും മറാകിസുല്‍ അഹ്‌യാ ഡയറക്ടര്‍ ഡോ. മുഹമ്മദ് ബാസില്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

ഹജ്ജ് വൈസ് കോണ്‍സുലര്‍ ആസിഫ്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ മെംബര്‍ സാദിഖ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയര്‍ കോ-ഓഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍ അധ്യക്ഷത വഹിച്ച. അബ്ദുസ്സലാം ഖിറാഅത്ത് നടത്തി. വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it