ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 11,472 പേര്‍ക്ക് അവസരം

ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 11,472 പേര്‍ക്ക് അവസരം

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. സംസ്ഥാനത്ത് നിന്നു ഇത്തവണത്തെ ഹജ്ജിന് 11,472 പേര്‍ക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മുകളിലുളളവരും സഹായിയും ഉള്‍പ്പെടുന്ന സംവരണ വിഭാഗത്തില്‍ 1,199 ഉം 45 വയസിന് മുകളിലുളള സ്ത്രീകളുടെ വിഭാഗത്തില്‍ അപേക്ഷ നല്‍കിയ 2,011 പേരും ഉള്‍പ്പെടെ 3,210 പേര്‍ക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് 39,905 അപേക്ഷകളില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയത്.

അപേക്ഷ നല്‍കിയവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ (www.keralahajcommittee.org) ഹജ്ജ് 2019 കവര്‍ നമ്പര്‍ സെര്‍ച്ച് എന്ന ഓപ്ഷനില്‍ കയറി പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. നമ്പറുകള്‍ ഉള്‍പ്പെട്ട പട്ടിക താഴെ


വെയിറ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍1 മുതല്‍ 1000 വരെ


RELATED STORIES

Share it
Top