ഹജ്ജ് 2022: ഇതുവരെ അപേക്ഷിച്ചത് 8,060 പേര്‍; അപേക്ഷ സമര്‍പ്പണം 31ന് അവസാനിക്കും

കരിപ്പൂര്‍: 2022ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം ജനുവരി 31ന് അവസാനിക്കും. ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 8,060 അപേക്ഷകളാണ് ലഭിച്ചത്. 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 436 പേരും മെഹ്‌റമില്ലാത്ത (ആണ്‍തുണ) സ്ത്രീകളുടെ വിഭാഗത്തില്‍ 1,223 പേരും ജനറല്‍ വിഭാഗത്തില്‍ 6,401 പേരുമാണ് അപേക്ഷിച്ചത്.
ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ സ്വീകരിച്ച അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ എസ്.എം.എസായി മുഖ്യഅപേക്ഷകന് അയച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍നിന്നും അപേക്ഷകരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചും യൂസര്‍ ഐ.ഡി ഉപയോഗിച്ചും കവര്‍ നമ്പര്‍ ലഭിക്കും. കവര്‍ നമ്പറിന് മുമ്പുള്ള കെ.എല്‍.ആര്‍ എന്നത് 70 വയസ്സ് വിഭാഗത്തെയും ഡബ്ല്യൂ.എം.കെ.എല്‍.എഫ് എന്നത് മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തെയും കെ.എല്‍.എഫ് എന്നത് ജനറല്‍ കാറ്റഗറിയെയുമാണ് സൂചിപ്പിക്കുന്നത്.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര്‍ എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT