ഗ്യാന്‍വാപ്പി മസ്ജിദ് കേസ്: കാശി വിശ്വനാഥ് ഇടനാഴിക്ക് 1700 ചതുരശ്രയടി സ്ഥലം മുസ്‌ലിം വിഭാഗം കൈമാറി
ഗ്യാന്‍വാപ്പി പള്ളിയോട് ചേര്‍ന്നുള്ള സ്ഥലമാണ് കൈമാറിയത്.

ന്യൂഡല്‍ഹി: ഗ്യാന്‍വാപ്പി മസ്ജിദ് -കാശി വിശ്വനാഥ് ക്ഷേത്ര കേസ് നിലനില്‍ക്കുന്നതിനിടെ കാശി വിശ്വനാഥ് ഇടനാഴി വിപുലീകരണത്തിനായി മുസ്‌ലിം വിഭാഗം 1700 ചതുരശ്ര അടി സ്ഥലം കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ഗ്യാന്‍വാപ്പി പള്ളിയോട് ചേര്‍ന്നുള്ള സ്ഥലമാണ് കൈമാറിയത്.ഇതിനു പകരമായി ക്ഷേത്ര ഭരണസമിതി മുസ്‌ലിം വിഭാഗത്തിന് 1000 ചതുരശ്ര അടി സ്ഥലം നല്‍കിയിട്ടുണ്ട്.
തര്‍ക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാര്‍ ഇടനാഴി നിര്‍മ്മിക്കുകയാണ്. അവര്‍ അതിനായി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തങ്ങള്‍ തങ്ങളുടെ ആളുകളുമായി കൂടിയാലോചിച്ച് കാശി വിശ്വനാഥ് ഇടനാഴിക്ക് 1,700 ചതുരശ്ര അടി സ്ഥലം അനുവദിക്കാനുള്ള തീരുമാനം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നുവെന്ന് അഞ്ജുമാന്‍ ഇന്റാസാമിയ മസ്ജിദ് ജോയിന്റ് സെക്രട്ടറി എസ് എം യാസിന്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം, കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളിയുടെ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് വരാണസി കോടതി അനുമതി നല്‍കിയിരുന്നു.
RELATED STORIES
ചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
10 Aug 2022 1:54 AM GMT