Sub Lead

പയ്യന്നൂരിനടുത്ത് റോഡരികില്‍ തോക്കും തിരകളും കണ്ടെത്തി

പയ്യന്നൂരിനടുത്ത് റോഡരികില്‍ തോക്കും തിരകളും കണ്ടെത്തി
X

കണ്ണൂര്‍: പയ്യന്നൂരിനു സമീപം അന്നൂരില്‍ റോഡരികില്‍ തോക്കും തിരയും കണ്ടെത്തി. അന്നൂര്‍ പീപ്പിള്‍സ് ക്ലബ്ബിനു സമീപത്തെ റോഡരികിലാണ് തോക്കും തിരയും ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ 8.30 ഓടെ പരിസരവാസിയാണ് ക്ലബിന് സമീപത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിച്ചു. എസ് ഐ ഇ മനോജിന്റെ നേതൃത്വത്തില്‍ പോലിസെത്തി ബേഗ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നു നാടന്‍ തോക്കും 10 തിരകളും കണ്ടെടുത്തത്ത്. പോലിസ് തോക്കും തിരകളും കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




Next Story

RELATED STORIES

Share it