പാകിസ്താനില്‍ 14 ബസ് യാത്രക്കാരെ സായുധര്‍ വെടിവച്ചുകൊന്നു

അര്‍ധസൈനികവേഷത്തിലെത്തിയ അക്രമികള്‍ മക്രാന്‍ തീരദേശ ഹൈവേയില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രവിശ്യ ആഭ്യന്തര സെക്രട്ടറി ഹൈദര്‍ അലി എഎഫ്പിയോട് പറഞ്ഞു.

പാകിസ്താനില്‍ 14 ബസ് യാത്രക്കാരെ സായുധര്‍ വെടിവച്ചുകൊന്നു

ക്വെറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ സായുധസംഘം നടത്തിയ വെടിവയ്പ്പില്‍ 14 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. അര്‍ധസൈനികവേഷത്തിലെത്തിയ അക്രമികള്‍ മക്രാന്‍ തീരദേശ ഹൈവേയില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രവിശ്യ ആഭ്യന്തര സെക്രട്ടറി ഹൈദര്‍ അലി എഎഫ്പിയോട് പറഞ്ഞു. തീരദേശ നഗരമായ ഒറാമറയില്‍നിന്നും കറാച്ചിയിലേക്ക് പുറപ്പെട്ട ബസ്സിനുനേരെയാണ് ആക്രമണമുണ്ടായത്. ബസ്സിലെ യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് ബലൂചിസ്താന്‍കാരല്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു വെടിവയ്പ്പ്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം പാകിസ്താനികളാണ്. കൊല്ലപ്പെട്ടതില്‍ ഒരു നാവികസേനാ ഉദ്യോഗസ്ഥനും തീരരക്ഷാസേനയിലെ ജീവനക്കാരനും ഉള്‍പ്പെടും. ബലൂചിസ്താന്‍ വിഘടനവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയാണ് ബലൂചിസ്താന്‍. ഇവിടെ ബലൂചിസ്താന്‍ വിഘടനവാദികളുടെ ശക്തികേന്ദ്രമാണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാംഖാന്‍ ആക്രമണത്തെ അപലപിച്ചു. ക്വെറ്റയില്‍ ഒരാഴ്ച മുമ്പ് ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top