Sub Lead

ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്

ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
X

ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വിവരം. 16 പേര്‍ക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവര്‍ണര്‍ അറിയിച്ചു. അതേസമയം അക്രമിക്കായി സുരക്ഷാ വിഭാഗങ്ങള്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്.

ഇന്ന് അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതില്‍ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകള്‍ ഹൈലന്റ് പാര്‍ക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ത്തതായാണ് വിവരം.

വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതന്‍ പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it