Sub Lead

കൊവിഡിനെ തുരത്താന്‍ ഗോമൂത്രം സാനിറ്റെസര്‍; വിചിത്ര അവകാശവാദവുമായി ഗുജറാത്ത് കമ്പനി

'ഗോ സേഫ്' എന്ന പേരില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്.

കൊവിഡിനെ തുരത്താന്‍ ഗോമൂത്രം സാനിറ്റെസര്‍; വിചിത്ര അവകാശവാദവുമായി ഗുജറാത്ത് കമ്പനി
X

അഹമ്മദാബാദ്: കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസര്‍ ഒരുക്കിയിരിക്കുകയാണ് ഗുജറാത്ത് കമ്പനി. ഗുജറാത്ത് ജാംനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത കോര്‍പ്പറേറ്റീവ് സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ് 'ഗോ സേഫ്' എന്ന പേരില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. അടുത്തയാഴ്ചയോടെ ലൈസന്‍സ് ലഭിക്കുമെന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ മനീഷ ഷാ പറഞ്ഞു. ഗോമൂത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേര്‍ത്താണ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്.

എന്തിനും ഏതിനും ഔഷധമായി ഗോമൂത്രം ഉപയോഗിക്കാമെന്ന സംഘ്പരിവാറുകാരുടെ ഉപദേശം ഉള്‍ക്കൊണ്ടാണ് ഗുജറാത്തില്‍ പരീക്ഷണം നടക്കുന്നത്. ഗോമൂത്ര സാനിറ്റൈസറിന് ലൈസന്‍സ് ലഭിച്ചാല്‍ അടുത്താഴ്ച തന്നെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ആല്‍ക്കഹോളിന് പകരം പ്രകൃതി ദത്തമായ സാനിറ്റൈസര്‍ നിര്‍മിക്കുന്നുവെന്നാണ് കമ്പനി വക്താക്കളുടെ വാദം. ഇതുകൂടാതെ ഗോമൂത്രം ഉപയോഗിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ ഈ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. 'വിഷന്‍, മിഷന്‍ ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന വിഷയത്തില്‍ നടന്ന ദേശീയ വെബിനാറില്‍ രാഷ്ട്ര കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ ഉല്‍പ്പന്നം പ്രദര്‍ശിപ്പിച്ചു. നേരത്തെ, കൊവിഡിനെ ചെറുക്കാന്‍ രാജസ്ഥാനില്‍ ചാണക മാസ്‌ക്കും വിപണിയിലെത്തിച്ചിരുന്നു.







Next Story

RELATED STORIES

Share it