Sub Lead

ഭൂപേന്ദ്രഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

ഭൂപേന്ദ്രഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്
X

അഹമ്മദാബാദ്: ബിജെപി ഭരണത്തുടര്‍ച്ച നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്രനേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഡിസംബര്‍ 12ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് വിജയാവേശം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും പാത പിന്തുടര്‍ന്നുകൊണ്ടാണ് താന്‍ വീണ്ടും ഗുജറാത്തിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു. ഘട്ട്‌ലോദിയ മണ്ഡലത്തിലെ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ഭൂരിപക്ഷം തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഭൂപേന്ദ്രഭായ് പട്ടേല്‍ എത്തുന്നത്.

ഗുജറാത്തില്‍ മികച്ച ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്. 158 സീറ്റില്‍ ബിജെപിയും 15 സീറ്റില്‍ കോണ്‍ഗ്രസും ആം ആദ്മി 5 സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു.

Next Story

RELATED STORIES

Share it