Sub Lead

പണം നല്‍കിയില്ല; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ചുകൊന്നു

പുതിയകാവ് കോളനിയില്‍ താമസിക്കുന്ന ശാന്ത (73) യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം കൊച്ചുമകന്‍ അനന്തു (22) പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

പണം നല്‍കിയില്ല; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ചുകൊന്നു
X

ആലപ്പുഴ: ചോദിച്ച പണം നല്‍കാത്തതിന്റെ പേരില്‍ പട്ടണക്കാട് അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുതിയകാവ് കോളനിയില്‍ താമസിക്കുന്ന ശാന്ത (73) യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം കൊച്ചുമകന്‍ അനന്തു (22) പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്നാണ് പോലിസ് പറയുന്നത്.

രാത്രി വീട്ടിലെത്തിയ അനന്തു അമ്മൂമ്മയോട് പണം ചോദിച്ചു. എന്നാല്‍, ഇവരുടെ കൈയില്‍ അപ്പോള്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൈയില്‍ കിട്ടിയ കമ്പുപയോഗിച്ച് ശാന്തയുടെ തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അനന്തു തന്നെയാണ് പോലിസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചത്. ശാന്തയുടെ ശരീരമാസകലം മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ശാന്തയുടെ മകള്‍ ഷീലയുടെ മകനാണ് അനന്തു. അരൂരില്‍ താമസിക്കുന്ന അനന്തു ഇടയ്ക്കിടെ പുതിയകാവിലെത്താറുണ്ടെന്നാണ് പോലിസ് പറയുന്നത്. പട്ടണക്കാട് പോലിസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it