Sub Lead

ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ നടപടി വിദ്യാര്‍ഥി വിരുദ്ധം; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട്

ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ നടപടി വിദ്യാര്‍ഥി വിരുദ്ധം; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: ഈ വര്‍ഷം പൊതു പരീക്ഷകളെഴുതിയ എസ് എസ്എല്‍സി, പ്ലസ് ടുവിദ്യാര്‍ഥികളുടെ ഗ്രേസ്മാര്‍ക്ക് ഒഴിവാക്കിയ നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കാപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍ പറഞ്ഞു. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞുള്ള ഈ തീരുമാനം വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്നതാണ്. കൊവിഡ് സാഹചര്യത്തില്‍ പോലും സ്‌കൂളുകളും വിദ്യാര്‍ഥികളും എന്‍എസ്എസ്, ജെആര്‍സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ് തുടങ്ങി വിവിധങ്ങളായ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാത്രമല്ല. എന്‍എസ് എസ് വര്‍ഷാവര്‍ഷം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്‍കുന്ന അവാര്‍ഡുകളടക്കം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരം പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഭാഗവാക്കായിട്ടുണ്ട് എന്നിരിക്കെ അവരുടെ അവകാശമായ ഗ്രേസ് മാര്‍ക്ക് തടഞ്ഞുവയ്ക്കല്‍ വ്യക്തമായ വിദ്യാര്‍ഥി വിരുദ്ധതയും അനീതിയുമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നും ആസിഫ് എം നാസര്‍ കൂട്ടിച്ചേര്‍ത്തു.

Grace Marks omission action anti-student: Campus Front


Next Story

RELATED STORIES

Share it