Sub Lead

എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി

ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. ആരെയും വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് 19) രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ഇതുവരെ 9,462,809 പേര്‍ക്ക് വൈറസ് ബാധയേറ്റതായും കൊവിഡ് മൂലം 137,621 പേര്‍ രാജ്യത്ത് മരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യം മുഴുവന്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം സുപ്രധാന നിലപാട് വ്യക്തമാക്കിയത്.

ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. ആരെയും വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദശലക്ഷത്തില്‍ 211 കോവിഡ് കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളെന്നും വലിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇതുവരെ 94,62,809 രോഗബാധകളും 1,37,621 മരണങ്ങളുമാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ശരാശരി ദൈനംദിന പോസിറ്റീവ് നിരക്ക് 3.72 ശതമാനമാണ്.

കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകളനുസരിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. അതേസമയം ഇന്ത്യയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. നവംബര്‍ 11നും ഡിസംബര്‍ ഒന്നിനും ഇടയില്‍ പോസിറ്റീവ് നിരക്ക് 7.15 ശതമാനത്തില്‍നിന്ന് 6.69 ശതമാനമായി. കഴിഞ്ഞ മാസം ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കവിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാണത്തെ പ്രതികൂല സംഭവങ്ങള്‍ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുപറഞ്ഞു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനെതിരെ ചെന്നൈ സ്വദേശി നടത്തിയ ആരോപണം ഉന്നയിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുത്തിവയ്പ്പിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതികൂല സാഹചര്യങ്ങള്‍ വിശദീകരിച്ചാണു പരീക്ഷണത്തിനു മുന്‍പു സമ്മതപത്രത്തില്‍ ഒപ്പിടുന്നത്. പലയിടത്തായി പരീക്ഷണം നടക്കുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി നൈതിക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it