Sub Lead

''ഹിന്ദുരാഷ്ട്രം സ്ഥാപിക്കണം; കൂട്ട മതപരിവര്‍ത്തനം നടത്തണം, 25 ശതമാനം മുസ്‌ലിംകളെ നാടുകടത്തണം'': കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ സനാതന്‍ സന്‍സ്ഥ പരിപാടി

ഹിന്ദുരാഷ്ട്രം സ്ഥാപിക്കണം; കൂട്ട മതപരിവര്‍ത്തനം നടത്തണം, 25 ശതമാനം മുസ്‌ലിംകളെ നാടുകടത്തണം: കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ സനാതന്‍ സന്‍സ്ഥ പരിപാടി
X

ന്യൂഡല്‍ഹി: ഇന്ത്യയെ ഹിന്ദുരാജ്യമാക്കണമെന്നും കൂട്ടമതപരിവര്‍ത്തനം നടത്തണമെന്നും 25 ശതമാനം മുസ്‌ലിംകളെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പരിപാടി. കേന്ദ്രസര്‍ക്കാരിന് കീഴിലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് സനാതന്‍ രാഷ്ട്ര ശംഖ്‌നാഥ് മഹോല്‍സവം എന്ന പേരില്‍ ഡിസംബര്‍ 13-14 തീയ്യതികളില്‍ പരിപാടി നടത്തിയത്. ഹിന്ദുത്വ ചാനലായ സുദര്‍ശന്‍ ടിവിയുടെ ചെയര്‍മാനായ സുരേഷ് ചവാങ്കെ രാജ്യത്തെ മുസ്‌ലിംകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് പരിപാടിയില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ വിവാഹവും കുട്ടികളുടെ എണ്ണവും നിയന്ത്രിക്കണമെന്നും ചവാങ്കെ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ കൂട്ട മതപരിവര്‍ത്തനം നടത്തണമെന്നും ക്ഷേത്രങ്ങള്‍ മതപരിവര്‍ത്തന കേന്ദ്രങ്ങളാവണമെന്നും ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ഹിന്ദു ഫണ്ട് നേതാവ് രാഹുല്‍ ദെവാനും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ഷൈഖാവത്ത്, ശ്രീപദ് നായ്ക്, ഡല്‍ഹി ടൂറിസം മന്ത്രി കപില്‍ മിശ്ര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ദര്‍ഗകളും പള്ളികളും പിടിച്ചെടുക്കാനും ചിലര്‍ പരിപാടിയില്‍ ആവശ്യപ്പെട്ടു. വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി വിഗ്യാനന്ദ്, ശ്രീരാമ സേനെ നേതാവ് പ്രമോദ് മുത്തലിക്, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സുരേഷ് ചവാങ്കെയുടെ പ്രധാന വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍

ഇന്ത്യയിലെ 25 ശതമാനം മുസ്‌ലിംകളെ നാടുകടത്തണം

ഇന്ത്യ ഇസ്‌ലാമിക രാജ്യമാവും. ജനാധിപത്യത്തില്‍ എണ്ണമാണ് പ്രധാനം.

12 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവും, ചാറ്റ് ജിപിടിയോട് ചോദിക്കൂ

ഇന്ത്യയിലെ 25 ശതമാനം മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണ്

അവരെ പുറത്താക്കണം

മുസ്‌ലിംകള്‍ നാലു വിവാഹം കഴിക്കുന്നതും നിരവധി കുട്ടികളെ ഉണ്ടാക്കുന്നതും നിരോധിക്കണം.

മുസ്‌ലിം ജനസംഖ്യക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. വിഭജന കാലത്തെ ജനസംഖ്യാ ശതമാനം നിലനിര്‍ത്തണം

മുസ്‌ലിം ജനസംഖ്യ കുറയ്ക്കലായിരിക്കണം സര്‍ക്കാരിന്റെ പ്രഥമ പരിഗണനാ വിഷയം

അശ്വിനി ഉപാധ്യായയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍

മുസ്ലിംകളെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് മാറ്റണം.

ഇന്ത്യയില്‍ ഹിന്ദുക്കളും ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരും മാത്രമേയുള്ളൂ. മതപരിവര്‍ത്തനം നടത്തിയവരെ തിരികെ കൊണ്ടുവരണം

വാള്‍ കണ്ട് മതം മാറിയവര്‍ സര്‍ക്കാരിനെ ഭയന്ന് മതം മാറില്ലേ ?

ജസിയ കൊണ്ട് മതം മാറിയവര്‍ ഉയര്‍ന്ന നികുതി ചുമത്തിയാല്‍ മതം മാറില്ലേ?

ഓരോ ഹിന്ദു ഒരാളെ മതം മാറ്റിയാല്‍ തന്നെ ലക്ഷ്യം പൂര്‍ത്തിയാക്കാം

ബിസിനസുകാര്‍ക്ക് തൊഴിലാളികളെ എളുപ്പത്തില്‍ മതം മാറ്റാം.

ആളുകള്‍ മതം മാറ്റണം, സര്‍ക്കാര്‍ മതം മാറ്റേണ്ടവരെ കണ്ടെത്തണം

മതം മാറിയാല്‍ പൂര്‍ണ അവകാശം ലഭിക്കുമെന്ന് മുസ്‌ലിം സ്ത്രീകളോട് പറയണം

രാഹുല്‍ ദെവാന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍

കൂട്ടായ തോതില്‍ ഘര്‍വാപസി നടത്തണം

ഹിന്ദുക്കള്‍ മിഷണറിമാരെ പോലെ പ്രവര്‍ത്തിക്കണം

രോഹിങ്ഗ്യകളെയും ബംഗ്ലാദേശികളെയും ഹിന്ദുക്കളാക്കണം

മതപരിവര്‍ത്തനം തടയല്‍ നിയമം, ബുള്‍ഡോസര്‍ രാജ്, ലവ് ജിഹാദ് വിരുദ്ധ പ്രചാരണം, ഏകീകൃത സിവില്‍കോഡ് എന്നിവ പ്രതിരോധ നടപടികള്‍ മാത്രമാണ്. നമുക്ക് ഒരു ആക്രമണ തന്ത്രം വേണം, ഭരണഘടനാപരമായ ഹിന്ദുരാഷ്ട്രം വേണം.

ജയന്ത് ബാലാജി അതാവലെ എന്നയാള്‍ 1999ല്‍ ഗോവയില്‍ സ്ഥാപിച്ച സംഘടനയാണ് സനാതന്‍ സന്‍സ്ഥ. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, എം എം കലബുര്‍ഗി തുടങ്ങി നിരവധി പേരെ വെടിവെച്ച കൊന്ന കേസുകളിലെ പ്രതികള്‍ ഈ സംഘടനയുടെ അംഗങ്ങളാണ്.

Next Story

RELATED STORIES

Share it