Sub Lead

വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല; വിവാദ സിലബസിനെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല; വിവാദ സിലബസിനെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
X

തിരുവനന്തപുരം: വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ് വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ, വിവാദപരമായതും എതിര്‍പ്പുള്ളതുമായ എല്ലാ ആശയങ്ങളും പഠിക്കണം. അദ്ദേഹം നിലപാട് വ്യക്തമാക്കി.

അതേസമയം സ്വാതന്ത്ര്യസമരത്തിന് നേരം മുഖംതിരിച്ചവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. വിവാദ സിലബസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാലയോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. സര്‍വകലാശാലയുടെ വിശദീകരണം ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ അനുകൂലിക്കുന്ന നിലപാട് തന്നേയാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥും സ്വീകരിച്ചത്. സിലബസിനെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it