തിരുവിതാംകൂര്‍ ദേവസ്വത്തിന് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്നത് 80 ലക്ഷം രൂപ

സര്‍ക്കാരില്‍ നി്ന്നും ദേവസ്വം ബോര്‍ഡിന് ഇത്രയം തുക നല്‍കുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് ഫണ്ട് നല്‍കാറില്ലെന്നും ചോദ്യത്തിന് മറുപടിയായി തിരുവിതാംകൂര്‍ ദേവസ്വം അക്കൗണ്ടസ് ആഫീസ് വ്യക്തമാക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വത്തിന്   സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്നത്   80 ലക്ഷം രൂപ

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം തോറും ഗ്രാന്റായി നല്‍കുന്നത് 80 ലക്ഷം രൂപ.വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയക്ക് നല്‍കിയ മറുപടിയായിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാ വര്‍ഷവും ഗ്രാന്റായി ഈ തുകയാണ് നല്‍കി വരുന്നത്. സര്‍ക്കാരില്‍ നി്ന്നും ദേവസ്വം ബോര്‍ഡിന് ഇത്രയം തുക നല്‍കുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് ഫണ്ട് നല്‍കാറില്ലെന്നും ചോദ്യത്തിന് മറുപടിയായി തിരുവിതാംകൂര്‍ ദേവസ്വം അക്കൗണ്ടസ് ആഫീസ് വ്യക്തമാക്കുന്നു.ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ വര്‍ഷാവര്‍ഷം ദേവസ്വം ബോര്‍ഡിന് ഫണ്ട് നല്‍കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്.

RELATED STORIES

Share it
Top