- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണം മുക്കുപണ്ടമായി: ആര്‍ഡിഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 8.5 പവന്‍ സ്വര്‍ണം മുക്കുപണ്ടമായ കേസ്; സമാന്തര അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായ കേസില്‍ സമാന്തര അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രാണ്‍ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക ദുഷ്‌കരമാണ്. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വര്‍ണം തിരിച്ച് നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2003 മുതല്‍ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.
2003 ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്. കാട്ടൂരിലെ സുലൈഖയുടെ മകള്‍ റംലത്ത് 2003 ജനുവരി 25 നാണ് മരിച്ചത്. വീട്ടില്‍ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
എട്ടര പവന്റെ സ്വര്‍ണാഭരണങ്ങളാണ് റംലത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. താലിമാലയും തടവളയും കമ്മലും ഉള്‍പ്പെടുന്നതായിരുന്നു ആഭരണം. ഭര്‍തൃ വീട്ടുകാരുമായി അത്ര രസത്തിലായിരുന്നില്ല റംലത്തും കുടുംബവും. റംലത്തിന്റെ മക്കളാകട്ടെ ചെറിയ കുട്ടികളും. അങ്ങനെ സ്വര്‍ണാഭാരണങ്ങള്‍ പരിശോധിച്ച് രേഖയാക്കി. സൂക്ഷിക്കാനായി കോടതി ചുമതലപ്പെടുത്തിയത് തൃശൂര്‍ എസ്ഡിഎം ഓഫീസിലാണ്. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം മാത്രമേ സ്വര്‍ണം വിട്ടു കിട്ടൂ എന്നായിരുന്നു വ്യവസ്ഥ. 2022 ല്‍ സ്വര്‍ണം അന്വേഷിച്ചെത്തിയ സുലൈഖയും കുട്ടികളും അറിഞ്ഞത് സ്വര്‍ണത്തിന്റെ സ്ഥാനത്തുള്ളത് മുക്കുപണ്ടമെന്നാണ്.
സുലൈഖയുടെ പരാതിയില്‍ 2022 ല്‍ തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തു. 2004 നും 2022 നും ഇടയിലാണ് സ്വര്‍ണം നഷ്ടമായത്. നാളിതുവരെയായിട്ടും പോലിസിന് പ്രതിയെപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ കലക്ടരും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റംലത്തിന്റെ മക്കള്‍ വാടക വീട്ടിലാണ് ഇപ്പോഴും കഴിയുന്നത്. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചു കിട്ടിയാല്‍ അടച്ചുറപ്പുള്ള ഒരു വീട് അവര്‍ക്ക് വച്ചു നല്‍കാമെന്നാണ് ഉമ്മുമ്മ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















