Sub Lead

സ്വര്‍ണ കള്ളക്കടത്ത്: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് ഡിജിപിയുടെ പരാതി

സ്വര്‍ണ കള്ളക്കടത്ത്: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് ഡിജിപിയുടെ പരാതി
X

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് പരാതിയുമായി ഡിജിപി. സ്വര്‍ണക്കടത്ത് കേസില്‍ പോലിസിനെതിരേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിര വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ കത്തും വാര്‍ത്തകളും ചേര്‍ത്താണ് പ്രസ് കൗണ്‍സിലിന് ഡിജിപി പരാതി നല്‍കിയത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

Gold smuggling: DGP complains to Press Council against media


Next Story

RELATED STORIES

Share it