Top

സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
X

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായിരുന്ന ഫൈസല്‍ കാരാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്നു. കൊടുവള്ളി നഗരസഭയിലെ 15ാം വാര്‍ഡിലാണ് ഫൈസല്‍ മല്‍സരിക്കുക. ഇടത് സ്വതന്ത്ര എംഎല്‍എ പി ടി എ റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയില്‍ ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. എന്നാല്‍ പ്രസ്തുത സീറ്റില്‍ ഇത്തവണ വനിതാ സംവരണമാണ്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തിനു പുറമെ ഏറെ കോളിളക്കം സൃഷ്ടിച്ച യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലും ഫൈസലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സംഘടിപ്പിച്ച കേരള യാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബര മിനി കൂപ്പര്‍ ഉപയോഗിച്ചത് രാഷ്ട്രീയ വിവാദമായിരുന്നു.

gold smuggling case accused Karat Faisal is the LDF candidate


Next Story

RELATED STORIES

Share it