Sub Lead

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍; പവന് 36,880 രൂപയായി

50 രൂപയാണ് ഗ്രാമിന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായി.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍; പവന് 36,880 രൂപയായി
X

കൊച്ചി: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 50 രൂപയാണ് ഗ്രാമിന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതിന് മുന്‍പ് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. അന്ന് 120 രൂപ വര്‍ധിച്ചു. പിന്നീട് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്.ഈ മാസം സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളില്‍ ആയിരുന്നു.പവന് 35,040 എന്ന നിരക്കായിരുന്നു.

ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. 26 ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

Next Story

RELATED STORIES

Share it