Big stories

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു കൂടിയത് 400

ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ ഉയര്‍ന്നിരുന്നു. രാവിലെ 240 രൂപ കൂടിയ വില ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു കൂടിയത് 400
X

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുകയാണ്. പവന് 400 രൂപയാണ് ഇന്നു മാത്രം വര്‍ധിച്ചത്. 31,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയുടെ വര്‍ധന. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ ഉയര്‍ന്നിരുന്നു. രാവിലെ 240 രൂപ കൂടിയ വില ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡായ 30400 എന്ന നിലയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി കുറഞ്ഞ് 29920 രൂപയിലേക്ക് എത്തി. തുടര്‍ന്ന് തുടര്‍ച്ചയായി വില ഉയര്‍ന്നാണ് ഇപ്പോഴത്തെ നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് ബാധയുടെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന തളര്‍ച്ചയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതായാണ് ദൃശ്യമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് അടുക്കുന്നതാണ് വില ഉയരാന്‍ മുഖ്യ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.


Next Story

RELATED STORIES

Share it