Sub Lead

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
X

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണവില 46000 ത്തിന് താഴെയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 55 രൂപ കുറഞ്ഞു. വിപണി വില 5715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 45 രൂപ ഉയര്‍ന്ന് 4730 രൂപയായി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഡിസംബര്‍ നാലിന് സര്‍വകാല റെക്കോഡിലെത്തിയ സ്വര്‍ണവില പവന് 47,080 രൂപയായിരുന്നു. പിന്നീടാണ് വന്‍ ഇടിവുണ്ടായത്.

Next Story

RELATED STORIES

Share it