കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശികളില്‍ നിന്ന് പിടികൂടിയത് 81 ലക്ഷത്തിന്റെ സ്വര്‍ണം
BY BSR14 March 2023 7:58 AM GMT

X
BSR14 March 2023 7:58 AM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശികളായ രണ്ടുപേരില്‍ നിന്നായി 81 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോഡ് ചൂരി സ്വദേശി അബ്ദുല്‍ ലത്തീഫില്‍ നിന്ന് 65,48,620 രൂപ വിലമതിക്കുന്ന 1157 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാലില്‍ ധരിച്ച സോക്‌സിലാണ് ഒളിപ്പിച്ചുകടത്തിയത്. കാസര്‍കോഡ് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ ഫാരീസില്‍ നിന്ന് 16,64,040 രൂപ വിലമതിക്കുന്ന 294 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നോണ്‍ സ്റ്റിക്ക് കുക്കിലാണ് ഒളിപ്പിച്ചു കടത്തിയത്. പരിശോധനയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത്, സൂപ്രണ്ട് കൂവന്‍ പ്രകാശന്‍, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, സൂരജ് ഗുപ്ത, സിലീഷ്, നിവേദിത, ഓഫിസ് സ്റ്റാഫ് അംഗങ്ങളായ ഹരീഷ്, ശിശിര എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT