Sub Lead

ഗോവയില്‍ ബിജെപി അങ്കലാപ്പില്‍; സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കുന്നു

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നേതാക്കളുടെ തീരുമാനം. സ്വന്തം പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സ്വതന്ത്രരായാണ് ഇവര്‍ മത്സര രംഗത്ത് എത്തുന്നത്.

ഗോവയില്‍ ബിജെപി അങ്കലാപ്പില്‍; സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കുന്നു
X

ഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ആശങ്ക പടര്‍ത്തി പാര്‍ട്ടിയുടെ മൂന്ന് നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നേതാക്കളുടെ തീരുമാനം. സ്വന്തം പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സ്വതന്ത്രരായാണ് ഇവര്‍ മത്സര രംഗത്ത് എത്തുന്നത്.

ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ ഭാര്യ സാവിത്രി കാവ്‌ലേക്കര്‍, ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഗോവ ബിജെപിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. സ്വതന്ത്ര എംഎല്‍എയായി അവര്‍ മത്സരിക്കും.

അതിനിടെ, ബിജെപി സീറ്റ് നിരസിച്ചതിനെ തുടര്‍ന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ദീപക് പൗസ്‌കറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരിച്ചു. അതേ സമയം, ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ഇസിദോര്‍ ഫെര്‍ണാണ്ടസും ബിജെപിയില്‍ നിന്ന് രാജിവച്ചു.

മുന്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും ബിജെപിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 40 നിയമസഭാ മണ്ഡലങ്ങളില്‍ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക വ്യാഴാഴ്ചയാണ് ബി ജെ പി പ്രഖ്യാപിച്ചത്. ഫെബ്രുവരി 14 ന് ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 10 ന് ഫലം പുറത്തുവരും.

Next Story

RELATED STORIES

Share it