Sub Lead

ലോകത്ത് ആകെ കൊവിഡ് മരണം 7.4 ലക്ഷം: രോഗ മുക്തരായവരുടെ എണ്ണം 1.3 കോടി; അമേരിക്കയില്‍ രോഗബാധിതര്‍ 53 ലക്ഷം കടന്നു

ലോകത്ത് ആകെ കൊവിഡ് മരണം 7.4 ലക്ഷം: രോഗ മുക്തരായവരുടെ എണ്ണം 1.3 കോടി; അമേരിക്കയില്‍ രോഗബാധിതര്‍ 53 ലക്ഷം കടന്നു
X

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത് 6,634 പേര്‍. പുതിയതായി 2.74 ലക്ഷം ജനങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 2.07 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1.36 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 63.52 ലക്ഷം പേരാണ് ചികില്‍സയിലുളളത്. മരണമടഞ്ഞവരുടെ എണ്ണം ഏഴര ലക്ഷം കടന്നു. ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍.

രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗബാധിതര്‍ 53 ലക്ഷം കടന്നു. അമേരിക്ക- 5,360,302, ബ്രസീല്‍-31,70,474, ഇന്ത്യ-23,95,471, റഷ്യ-9,02,701, ദക്ഷിണാഫ്രിക്ക-5,68,919, മെക്‌സിക്കോ-498,380 പെറു-498,555, കൊളംബിയ-422,519, ചിലി-378,168, സ്‌പെയിന്‍-376,864. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-1,69,131, ബ്രസീല്‍-1,04,263, ഇന്ത്യ-47,138, റഷ്യ-15,260, ദക്ഷിണാഫ്രിക്ക-11,010, മെക്‌സിക്കോ-54,666, പെറു-21,713 കൊളംബിയ-13,837, ചിലി-10,205, സ്‌പെയിന്‍-28,579.


Next Story

RELATED STORIES

Share it