Sub Lead

രാജ്യദ്രോഹക്കേസ്: ഷെഹ്‌ല റാഷിദിന് അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കണമെന്ന് കോടതി

കശ്മീര്‍ സംബന്ധിച്ച ട്വീറ്റുകളുമായി ബന്ധപ്പെട്ടാണ് ഷെഹലയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഷെഹല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഡല്‍ഹി പോലിസിന് ഈ നിര്‍ദേശം നല്‍കിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു

രാജ്യദ്രോഹക്കേസ്: ഷെഹ്‌ല റാഷിദിന് അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കണമെന്ന് കോടതി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരായ രാജ്യദ്രോഹക്കേസില്‍ അറസ്റ്റിന് പത്തു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി കോടതി. കശ്മീര്‍ സംബന്ധിച്ച ട്വീറ്റുകളുമായി ബന്ധപ്പെട്ടാണ് ഷെഹലയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഷെഹല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഡല്‍ഹി പോലിസിന് ഈ നിര്‍ദേശം നല്‍കിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു

ആരോപണങ്ങളുടെ സ്വഭാവവും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ അറിയിപ്പും പരിഗണിച്ച് പ്രതിയെ അറസ്റ്റുചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ പത്ത് ദിവസത്തെ പ്രീ-അറസ്റ്റ് നോട്ടീസ് നല്‍കണമെന്ന് നിര്‍ദേശിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നുവെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറ വ്യക്തമാക്കി.

ഡല്‍ഹി പോലിസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാന്‍ സപ്തംബര്‍ പത്തിന് കോടതി ഷെഹലാ റാഷിദിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണവുമായും പോലിസുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ഷെഹലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആഗസ്ത് 17നാണ് ഷെഹലാ കശ്മീരുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തത്.

ഷെലയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതയും അടിസ്ഥാന രഹിതവുമാണെന്ന് ആരോപിച്ച് അഡ്വ. അലോക് ശ്രീവാവസ്ത സ്‌പെഷ്യല്‍ സെല്ലിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 (കലാപത്തിന് കാരണമാകുന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it