Sub Lead

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന് വെടിയേറ്റു

അറസ്റ്റ് ചെയ്ത പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തതെന്നാണ് പോലിസ് ഭാഷ്യം.

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന് വെടിയേറ്റു
X

ന്യൂഡല്‍ഹി: നോയിഡയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 20കാരനെ വെടിവച്ച് പോലിസ്. അറസ്റ്റ് ചെയ്ത പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തതെന്നാണ് പോലിസ് ഭാഷ്യം.

പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. മുമ്പും പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പോലിസ് കണ്ടെത്തി. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം) പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പോലിസ് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (നോയിഡ) രണ്‍വിജയ് സിംഗ് പറഞ്ഞു. പ്രതി പോലിസ് വാനില്‍ നിന്ന് ചാടി ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി. ഉടന്‍ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ അവനെ വളഞ്ഞു. നിലത്തുകിടന്ന കല്ല് ഉപയോഗിച്ച്പ്രതി പോലിസുകാരെ ആക്രമിച്ചു. ഇതോടെ പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഓഫിസര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it